ഹുൻസൂർ : ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് ഹുൻസൂർവിന് സമീപം അപകടത്തിൽപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. രാത്രി 12 മണിക്ക് ആണ് അപകടം. നിയന്ത്രണം വിട്ട ബസ് സമീപത്തെ വൈദ്യുത പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. ബസ് നിറയെ താത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് വന്ന എസ്കെഎസ് ബസ്സാണ് അപകടത്തിൽപ്പെട്ടത്.നിറയെ യാത്രക്കാരുണ്ടായിരുന്നുവെന്ന് രക്ഷപ്പെട്ട മലപ്പുറം സ്വദേശിയായ യാത്രക്കാരൻ സാജിദ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.