കാസറഗോഡ്: ശുചിമുറിയിലെ ബക്കറ്റിൽ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം. കാസറഗോഡ് മഞ്ചേശ്വരം കടമ്പ സ്വദേശി ഫാരിസിൻ്റെ മകൾ ഫാത്തിമയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. മറ്റ് കുട്ടികൾക്കൊപ്പം കളിച്ച് കൊണ്ടിരിക്കുന്നതിനിടെ കുട്ടി വീടിന് അകത്തേക്ക് പോയി. ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് ശുചിമുറിയിലെ ബക്കറ്റിൽ വീണ നിലയിൽ കണ്ടത്.
ഉടൻ തന്നെ ഫാത്തിമയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകി. മഞ്ചേശ്വരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്
.