ന്യൂയോർക്ക്: ന്യൂയോർക്കിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി. പ്രവാസികൾ ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡർമാരാണെന്നും പല ഭാഷകളാണെങ്കിലും നാമെല്ലാം ഇന്ത്യക്കാരൻ ഒന്നാണെന്നും മോദി പറഞ്ഞു.രാഷ്ട്രദൂതർ എന്നാണ് പ്രവാസികളെ താൻ വിളിക്കുന്നതെന്നും മോദി പറഞ്ഞു. ആയിരണക്കിന് അവാർഡിൽ മോദിയുടെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്. ഹർഷാരവത് ആണ് മോദിയെ പ്രവാസികൾ സ്വീകരിച്ചത്.
ഇവിടെ തന്നെ തമിഴ് സംസാരിക്കുന്നവർ ഉണ്ടെന്ന് പറഞ്ഞുകൊണ്ട് മോദി പ്രസംഗം തുടങ്ങി. തെലുങ്കു, മലയാളം, കന്നഡ, പഞ്ചാബി, മറാഠി, ഗുജറാത്തി എന്നിങ്ങനെ പല ഭാഷകൾ സംസാരിക്കുന്നവർ ഇവിടെയുണ്ട്. ഭാഷകൾ പലതാണെങ്കിലും ഭാവം ഒന്നാണ്. ഇന്ത്യക്കാരാണെന്ന ഒറ്റ ഭാവമാണ്. നമ്മുടെ രാജ്യത്തിൻ്റെ ഏറ്റവും വലിയ ശക്തിയും അതാണ്. നമ്മുടെ രാജ്യത്തിൻ്റെ ഈ മൂല്യങ്ങളാണ് നമ്മളെ മുന്നോട്ട് നയിക്കുന്നത്. മറ്റു രാജ്യങ്ങളിലാണെങ്കിലും ഇന്ത്യക്കാരാണെന്ന മൂല്യം നമ്മൾ കൈവിടാറില്ല. ഡോക്ടർമാരും സാങ്കേതിക വിദഗ്ധരും ശാസ്ത്രജ്ഞരും പല രാജ്യങ്ങളിലും ഇന്ത്യക്കാർ സേവനം ചെയ്യുന്നുണ്ട്. അപ്പോഴും ഇന്ത്യ എന്ന വികാരം നമ്മൾ മുറുകെ പിടിക്കണമെന്നും മോദി പറഞ്ഞു.