കാഞ്ഞിരപ്പള്ളി: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് കെഎസ്ആർടിസി ബസിനടിയിലേക്ക് തെറിച്ചുവീണ് ബൈക്ക് യാത്രികൻ മരിച്ചു. ഇടക്കുന്നം മുക്കാലി സ്വദേശി ആൽബിൻ തോമസ് (23) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു അപകടം.
കെഎസ്ആർടിസി ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം. ആൽബിൻ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയും ബസിനടിയിലേയ്ക്ക് വീഴുകയുമായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. എതിരേവന്ന ബൈക്കിൽ സഞ്ചരിച്ച കാഞ്ഞിരപ്പള്ളി സ്വദേശി സാജിതിന് പരിക്കുണ്ട്.