വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

തൃശൂർ : തൊണ്ടർനാട് സ്വദേശിനിയായ യുവതി തൃശൂരിൽ വാഹനാപകടത്തിൽ മരിച്ചു. കുന്നേരി പുത്തൻപുരയിൽ പരേതനായ മനോഹരൻ്റെയും തങ്കമണിയുടെയും മകൾ അമൃത പി മനോഹരൻ (30) ആണ് തൃശ്ശൂരിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. സ്‌കൂളിൽ സഞ്ചരിക്കവെ കഴിഞ്ഞ 17നായിരുന്നു അപകടം. തുടർന്ന് സാരമായ പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു മരണം. തൃശൂർ സ്വദേശി എംസി പ്രസാദാണ് ഭർത്താവ്. മൃതദേഹം ഇന്ന് വൈകീട്ടോടെ തൊണ്ടർനാട്ടിലെ വീട്ടിലെത്തി സംസ്കരിക്കും.

 


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *