തമിഴ്നാട് ചേരമ്പാടി ചുങ്കം ചപ്പുംതോട് ഭാഗത്ത് വീണ്ടും കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചേരമ്പാടി കുഞ്ഞുമൊയ്‌തീൻ (50) ആണ് കൊല്ലപ്പെട്ടത്. പുലർച്ചെ 5 മണിയോടെ കട തുറക്കാൻ വരുമ്പോഴായിരുന്നു മൊയ്‌തീനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.