ഷിരൂരിൽ അർജുൻ്റെ ലോറി ഗംഗാവലി പുഴയിൽ നിന്ന് പൂർണമായി കരയിലേക്ക് കയറ്റി. ക്രയിനിൽ ഇരുമ്പുവടം ഉപയോഗിച്ചാണ് ലോറി മുകളിലേക്ക് ഉയർത്തിയത്. ലോറിയിൽ നിന്ന് അർജുൻ്റെ വസ്ത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അർജുൻ്റെ ലോറി ദേശീയപാതയിലേക്ക് ഉയർത്തി ക്യാമ്പിൻ ഭാഗം വിശദമായി പരിശോധിക്കും. ഹാൻഡ് ബ്രേക്കിൽ ആയതിനാൽ ലോറിയുടെ ബാക്ക് ടയറുകൾ ചലിക്കുന്ന അവസ്ഥയിലല്ല.
ലോറിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹത്തിൻ്റെ ഡിഎൻഎ പരിശോധന ഫലം ഇന്ന് തന്നെ ലഭ്യമാക്കാനാണ് ശ്രമം. മൃതദേഹം അർജുൻ്റേതെന്ന് സ്ഥിരീകരിച്ചാൽ ഉടൻ കുടുംബത്തിന് കൈമാറും. മൃതദേഹം കാർവാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് ഇപ്പോൾ. അർജുൻ്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ ചിലവുകളും സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ പ്രഖ്യാപിച്ചിരുന്നു.72 ദിവസത്തെ തിരച്ചിലിനൊടുവിലാണ് ലോറി കണ്ടെത്തുന്നത്. പോയിൻ്റ് CP2 വിലയിൽ നിന്നാണ് ലോറി കണ്ടെത്തിയത്.