കണ്ണൂർ കൂത്തുപറമ്പ് വെടിവയ്പ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. വെടിവയ്പ്പിൽ പരിക്കേറ്റ ശേഷം പൂർണമായും കിടപ്പിലായിരുന്നു. അസുഖങ്ങളെ തുടർന്ന് രണ്ട് മാസത്തിലേറെയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കൂത്തുപറമ്പ് വെടിവയ്പ്പിലെ ജീവിക്കുന്ന രക്തസാക്ഷിയായിരുന്നു പുഷ്പൻ. 1994 നവംബറിൽ സ്വാശ്രയ കോളേജ് വിഷയത്തിൽ സമരത്തിനിടെ അന്നത്തെ സഹകരണ വകുപ്പ് മന്ത്രിയായിരുന്ന എം.വി. രാഘവനെതിരെ നടന്ന പ്രതിഷേധത്തിനിടെയാണ് പുഷ്പന് വെടിയേറ്റത്. 30 വർഷത്തോളം എഴുന്നേൽക്കാൻ പോലുമാകാതെ കിടപ്പിലായിരുന്നു.