ലക്കിടി: ചുരം വ്യൂ പോയിൻ്റിന് സമീപം ഇന്നലെ രാത്രി ലോറി ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ ഡ്രൈവറുടെ മൊഴി പ്രകാരം 4 പേർക്കെതിരെ താമരശ്ശേരി പോലീസ് കേസെടുത്തു.3 പേരെ അറസ്റ്റു ചെയ്തു, ഇവർ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.വയനാട് മീനങ്ങാടി സ്വദേശി സഞ്ജീത് അഫ്താബ്,കട്ടിപ്പാറ സ്വദേശികളായ ഉബൈദ്, മുഹമ്മദ് ഷാദിൽ എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്.കൂടെയുളള ആൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു
ഇന്നലെ രാത്രി 11.30 യോടെയായിരുന്നു ലോറി ഡ്രൈവർ ചേളന്നൂർ സ്വദേശി സോനുവിനെ സംഘം ആക്രമിച്ചത്.ലോറി തെറ്റായ ദിശയിൽ കാറിന് മുന്നിലേക്ക് കയറു വന്നു എന്നാരോപിച്ച് മർദിക്കുകയായിരുന്നു , ഇരുകൂട്ടരും വാഗ്വാദം നടത്തുകയും, അത് ആക്രമണത്തിൽ കലാശിക്കുകയായിരുന്നു.ഇവർ സഞ്ചരിന്ന കാർ കസ്റ്റഡിയിൽ എടുത്തു.