സുൽത്താൻ ബത്തേരി: കെഎസ്ആർടിസി ബസിൽ നിന്നു ടിക്കറ്റ് കൊടുക്കുന്ന ഈ മെഷീൻ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. കിടങ്ങനാട് പണയമ്പം ബിജുവിനെയാണ്(22) എസ്ഐമാരായ രാംദാസ്, ദേവദാസ്, സിവിൽ പോലീസ് ഓഫീസർമാരായ സുബീഷ്, പ്രവീൺ, ഫൗസിയ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. ബത്തേരി-പാട്ടവയൽ റൂട്ടിലോടുന്ന ബസിൽ ദിവസങ്ങൾക്കുമുമ്പ് മോഷണം. സീറ്റിലെ റാക്ക് ബോക്സിൽ വച്ചശേഷം കണ്ടക്ടർ ടോയ്ലാറ്റിൽ പോയപ്പോഴാണ് ബിജു മെഷീൻ അപഹരിച്ചത്. പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ വീട്ടിലെ മുറിയിൽ അലമാരയിൽ നിന്നാണ് മെഷീൻ കണ്ടെടുത്തത്.