കൽപ്പറ്റ: നഗരപരിധിയിലെ പെരുന്തട്ടയിലും സമീപങ്ങളിലും പ്രദേശങ്ങളിലും ശല്യം ചെയ്യുന്ന പുള്ളിപുലിയെ പിടിക്കാൻ കൂട് സ്ഥാപിച്ചു. കാടുപിടിച്ചു കിടക്കുന്ന എൽസ്റ്റാൻ എസ്റ്റേറ്റിലാണ് കൂടുവച്ചത്. ആഴ്ചകളായി പെരുന്തട്ടയിലും പരിസരങ്ങളിലും പുലിശല്യമുണ്ട്. മുൻപ് പലപ്പോഴായി മൂന്നു പുലികളെ പെരുന്തട്ട എസ്റ്റേറ്റിൽ കൂടുവച്ച് പിടിച്ചിരുന്നു.
പുലിയെ പിടിക്കാൻ എൽസ്റ്റൺ എസ്റ്റേറ്റിൽ കൂട് സ്ഥാപിച്ചു
