പുൽപ്പള്ളി :ദാസനക്കര വിക്കലം പാതിരി വനാതിർത്തിയിലെ രാജേഷിന്റെ കൃഷിയിടത്തിലാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഏതാണ്ട് 20 വയസ് പ്രായം മതിക്കുന്ന കൊമ്പനാണ് ചരിഞ്ഞത്. സമീപത്തുള്ള തെങ്ങ് വൈദ്യുതി ലൈനിലേക്ക് മറിച്ചിട്ടതിനെ തുടർന്ന് ആന ഷോക്കേറ്റ് ചരിയുകയായിരുന്നു. വനം വകുപ്പ് അധികൃതർ സ്ഥലത്ത് എത്തി.