ഡല്‍ഹി: പീഡനക്കേസില്‍ നടൻ സിദ്ദിഖിന് ജാമ്യം. പ്രതിയുടെ ലൈംഗികശേഷി പരിശോധിക്കണമെന്നത് മുൻകൂർജാമ്യം നല്‍കാതിരിക്കാൻ കാരണമാക്കാമോ എന്നതുള്‍പ്പെടെ വിവിധ നിയമപ്രശ്നങ്ങള്‍ ഉന്നയിച്ചുള്ള നടൻ സിദ്ദിഖിന്റെ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.
ലൈംഗികപീഡനപരാതിയില്‍ തന്റെ മുൻകൂർജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതിക്ക് പൂർണമായും തെറ്റുപറ്റിയെന്നാണ് ജസ്റ്റിസ് ബേല എം. ത്രിവേദി അധ്യക്ഷയായ ബെഞ്ചിനുമുൻപാകെ സിദ്ദിഖ് ഉന്നയിച്ചത് എന്നാണ് വിവരം.
സിദ്ദിഖിനുവേണ്ടി മുതിർന്ന അഭിഭാഷകൻ മുകുള്‍ റോത്തഗി ഹാജരായി. തങ്ങളുടെ ഭാഗംകൂടി കേള്‍ക്കാതെ ഉത്തരവിറക്കരുതെന്നാവശ്യപ്പെട്ട് തടസ്സഹർജി നല്‍കിയ സംസ്ഥാന സർക്കാരിനുവേണ്ടി അഡീഷണല്‍ സോളിസിറ്റർ ജനറല്‍ ഐശ്വര്യാ ഭാട്ടിയും പരാതിക്കാരിക്കുവേണ്ടി മുതിർന്ന അഭിഭാഷക വൃന്ദാ ഗ്രോവറും ഹാജരായി.