ലോക ഹൃദയ ദിനം;ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ സൗജന്യ ഹാർട്ട് എക്സിബിഷൻ

മേപ്പാടി: ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ഹൃദ്രോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹാർട്ട്‌ എക്സിബിഷൻ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീർ ഉദ്ഘാടനം നിർവഹിച്ചു. ആശുപത്രിയിലെ അഞ്ചാം നിലയിലെ മെയിൻ ലോബ്ബിയിൽ ഒരുക്കിയിരിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന സൗജന്യ പ്രദർശനം മുതിർന്നവർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ വിജ്ഞാനപ്രദമാണ്. വൈസ് ഡീൻ ഡോ. എ പി കാമത്, ഹൃദ്രോഗ വിഭാഗം മേധാവി ഡോ.ചെറിയാൻ അക്കരപറ്റി, സീനിയർ കൺസൾട്ടന്റ് ഡോ അനസ് ബിൻ അസീസ്, അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. അനീഷ് ബഷീർ, നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊ. ലിഡാ ആന്റണി,ഡെപ്യൂട്ടി ജനറൽ മാനേജർമാരായ സൂപ്പി കല്ലങ്കോടൻ, ഡോ. ഷാനവാസ്‌ പള്ളിയാൽ എന്നിവർ സംസാരിച്ചു. മനുഷ്യഹൃദയത്തിന്റെ വിവിധ വളർച്ചാ ഘട്ടങ്ങൾ വിശദീകരിക്കുന്ന മോഡലുകളും ഹൃദയ സ്തംഭനത്തിലേക്കു നയിക്കുന്ന ബ്ലോക്കുകളും അവ പരിഹരിക്കുന്ന സ്റ്റെന്റിങ് ഉൾപ്പെടെയുള്ള ചികിത്സാ മാർഗ്ഗങ്ങളെ വിശദീകരിക്കുന്ന രൂപങ്ങളും ഹൃദ്രോഗ ചികിത്സയിൽ ഉപയോഗിക്കുന്ന സ്റ്റെന്റുകൾ, പേസ്മേകറുകൾ, സ്റ്റെന്റിങ്ങും ബലൂൺ ആഞ്ചിയോപ്ലാസ്റ്റിയും, റോട്ടാബ്ലേറ്റർ തുടങ്ങി ഒട്ടനവധി കാര്യങ്ങൾ ഈ പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. ഒപ്പം ഹൃദയാരോഗ്യം സൂക്ഷിക്കാൻ പ്രാപ്തമായ ഭക്ഷണ ശീലങ്ങളെക്കുറിച്ചും കൃത്യമായി ഇവിടെ വിശദീകരിക്കുന്നുണ്ട്.

 

ഒപ്പം സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 30 വരെയുള്ള ഒരുമാസക്കാലം നീണ്ടുനിൽക്കുന്ന പ്രത്യേക പാക്കേജുകളും ഹൃദ്രോഗ വിഭാഗം നടുത്തുന്നുണ്ട്. . ഹൃദയ ധമനികളിൽ ബ്ലോക്ക്‌ ഉണ്ടോ എന്നറിയുന്നതിനുള്ള ആൻജിയോഗ്രാം പരിശോധനയ്ക്ക് (ആഞ്ചിയോഗ്രാമും ലാബ് ടെസ്റ്റുകളുമുൾപ്പെടെ) ഇപ്പോൾ 5000 രൂപയും, പ്രസ്തുത ബ്ലോക്ക്‌ മാറ്റുന്നതിനുള്ള ആൻജിയോപ്ലാസ്റ്റിയ്ക്ക് ഇപ്പോൾ 50000 രൂപയും മാത്രമാണ് ഈ കാലയളവിൽ ഈടാക്കുക. കൂടാതെ 699 രൂപയുടെയും 999 രൂപയുടെയും വിവിധ ഹാർട്ട്‌ ചെക്ക് അപ്പ് പാക്കേജുകളും ഈ ഹൃദയ ദിനത്തിൽ നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക്‌ 8111881086 എന്ന നമ്പറിലോ 8111881129 എന്ന നമ്പറിലോ വിളിക്കുക.


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *