വയനാട് ചുരത്തിൽ അടിവാരം മുതൽ ലക്കിടി വരെയുള്ള റോഡിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു.
വയനാട് ചുരത്തിലെ 6,7,8 വളവുകളിൽ രൂപപ്പെട്ടിട്ടുള്ള കുഴികൾ അടയ്ക്കുന്നതിനും 2,4 വളവുകളിലെ താഴ്‌ന്ന് പോയ ഇൻ്റർലോക്ക് കട്ടകൾ ഉയർത്തുന്നതിനും വേണ്ടി 07/10/2024 മുതൽ 11/10/2024 വരെ പ്രവൃത്തി നടക്കുന്ന പകൽ സമയങ്ങളിൽ ഭാരമുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ അറിയിപ്പിൽ പറയുന്നു.