നോർത്ത് വെസ്റ്റ് സോൺ കായിക മേള സംഘടിപ്പിച്ചു

മേപ്പാടി:നഴ്സിംഗ് വിദ്യാർത്ഥികളുടെ ദേശിയ സംഘടനയായ സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ, നോർത്ത് വെസ്റ്റ് സോൺ, കേരള ഘടകം വെലോസിറ്റ 2K24 എന്ന പേരിൽ കായിക മേള സംഘടിപ്പിച്ചു. ഡോക്ടർ മൂപ്പൻസ് നഴ്സിംഗ് കോളേജിന്റെ ആതിഥേയത്തിൽ നടത്തിയ മേള ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ ഡോ.ഗോപകുമാരൻ കർത്ത ഉദ്ഘാടനം നിർവഹിച്ചു. ഡോ മൂപ്പൻസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ. ലിഡ ആന്റണി, ടിഎൻഎഐ മലപ്പുറം ജില്ലാ കോർഡിനേറ്റർ ശ്രീ മുഹമ്മദ്‌ റാഫി , ഡെപ്യൂട്ടി ജനറൽ മാനേജർ സൂപ്പി കല്ലങ്കോടൻ എന്നിവർ ആശംസകൾ അറിയിച്ചു.

കൽപ്പറ്റ എം. കെ ജിനചന്ദ്രൻ മെമ്മോറിയൽ ഡിസ്ട്രിക്ട് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ദിന മത്സരങ്ങൾ ഒളിമ്പ്യൻ ഒ. പി. ജെയ്ഷ ഉദ്ഘാടനം നിർവഹിച്ചു. സോണൽ ചെയർപേഴ്സൺ സഹദ് ഷംനാദ്, ഡോക്ടർ മൂപ്പൻസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ. ലിഡ ആന്റണി, വയനാട് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ എം. മധു, വയനാട് ജില്ലാ അത്ത്ലെറ്റിക് അസോസിയേഷൻ സെക്രട്ടറി ലൂക്ക ഫ്രാൻസിസ്, മലപ്പുറം ജില്ലാ കോർഡിനേറ്റർ മുഹമ്മദ്‌ റാഫി, കോഴിക്കോട് ജില്ലാ കോർഡിനേറ്റർ ഹരിപ്രസാദ് പി. ബി, അസംപ്ഷൻ കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പാൾ ഡോക്ടർ സ്മിത റാണി എസ് എന്നിവർ ആശംസകൾ അറിയിച്ചു. 32 യൂണിറ്റുകൾ പങ്കെടുത്ത കായികമേളയിൽ 58 പോയിന്റുകളോട് കൂടി ഇ .എം. എസ് കോളേജ് ഓഫ് നഴ്സിംഗ്, പെരിന്തൽമണ്ണ ഓവർഓൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി, 35 പോയിന്റോടുകൂടി നിർമ്മല കോളേജ് ഓഫ് നഴ്സിംഗ് ഫസ്റ്റ് റണ്ണർ അപ്പും, 33 പോയിന്റുകളോടുകൂടി ബേബി മെമ്മോറിയൽ കോളേജ് ഓഫ് നഴ്സിംഗ് സെക്കന്റ്‌ റണ്ണർ അപ്പുമായി, ഇ എം എസ് കോളേജ് ഓഫ് നഴ്സിങ്ങിലെ പ്രണവ് കൃഷ്ണയും നിർമ്മല കോളേജ് ഓഫ് നഴ്സിങ്ങിലെ ടീമോൾ ഡേവിസും വ്യക്തിഗത ചാമ്പ്യൻമാരായി..സോണൽ ഭാരവാഹികൾ നേതൃത്വം കൊടുത്ത കായിക മേളയിൽ കോഴിക്കോട്,മലപ്പുറം, വയനാട് ജില്ലകളിലെ 32 നഴ്സിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി ഏകദേശം 700 ഓളം മത്സരാർത്ഥികൾ പങ്കെടുത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *