സുൽത്താൻ ബത്തേരി : കൊളഗപ്പാറ ചൂരിമലയിലാണ് വീണ്ടും കടുവയുടെ ആക്രമണമുണ്ടായത്. ബീനാച്ചി എസ്റ്റേറ്റിനോട് ചേർന്ന ഭാഗത്ത് മേയാൻ വിട്ട ചൂരിമല ചരിവുപുറത്ത് പറമ്പ് കൃഷ്‌ണൻ്റെ പശുവിനെയാണ് കടുവ കടിച്ചു പരിക്കേൽപ്പിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടെ കൃഷ്‌ണൻ്റെ നാലാമത്തെ വളർത്തുമൃഗത്തെയാണ് കടുവ ആക്രമിക്കുന്നത്.