ബെംഗളൂരുവിലെ കോളേജുകളിൽ ബോംബ് ഭീഷണി

ബെംഗളൂരു: ബെംഗളൂരുവില്‍ മൂന്ന് എന്‍ജിനീയറിംഗ് കോളേജുകള്‍ക്ക് ബോംബ് ഭീഷണി. ഇ മെയില്‍ വഴിയാണ് ബോംബ് ഭീഷണിയെത്തിയത്. ബിഎംഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ബെംഗളൂരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, രാമയ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നീ സ്ഥാപനങ്ങള്‍ക്കാണ് ബോംബ് ഭീഷണി. ഇതില്‍ ബിഎംഎസ് ഇന്‍സ്റ്റിറ്റ്യൂട്ടും ബെംഗളൂരു ഇന്‍സ്റ്റിറ്റ്യൂട്ടും ഒരേ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. രാമയ്യ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് നോര്‍ത്ത് ബെഗളൂരുവിലെ എംഎസ്ആര്‍ നഗറിലാണ്.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൂന്ന് കോളേജുകളിലും ബോംബ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് സൗത്ത് ഡിവിഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ലോകേഷ് ബി ജഗലസാര്‍ പറഞ്ഞു. വിവരമറിഞ്ഞ ഉടന്‍ പൊലീസ് ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡും കോളേജുകളില്‍ എത്തി. വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും ഒഴിപ്പിച്ച ശേഷം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഓരോ സംഭവവും പ്രത്യേകം കേസുകളായി രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *