കാട്ടിക്കുളം: തിരുനെല്ലിയിൽ മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രനും സംഘവും നടത്തിയ പരിശോധനയിൽ വൻലഹരിവേട്ട. മാജിക് മഷ്റൂം 276 ഗ്രാം, കഞ്ചാവ് 13.2 ഗ്രാം, ചരസ് 6.59 ഗ്രാം, എന്നിവയാണ് ആഡംബരക്കാറിൽ കടത്താൻ ശ്രമിച്ചത്. ബംഗലൂരു ബി.എസ്. നഗറിൽ രാഹുൽ റായ് (38) യെ എൻ.ഡി.പി.എസ്. നിയമപ്രകാരം എക്സൈസ് അറസ്റ്റുചെയ്തു.പ്രതി സ്വന്തമായി മാജിക് mushroom നിർമിച്ചു രാജ്യത്തിന്റെ പലഭാഗത്തേക്കും വിദേശത്തേക്കും കയറ്റിയക്കുക എന്ന ലക്ഷ്യത്തോടെ ആണ് വയനാട് വഴി മംഗലാപുരത്തേക്ക് കടക്കുകയായിരുന്ന ശ്രമമാണ് വയനാട് എക്സ്സൈസ് തടഞ്ഞത് കേരളത്തിൽ തന്നെ ഇത്രയും അധികം മാജിക് മഷ്‌റൂം കണ്ടെടുക്കന്നത് ആദ്യമായാണ് ലോക മാർക്കറ്റിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരിമരുന്നാണ് ഇത്, സ്വന്തമായി മാജിക് mushroom ഫാം ബാംഗ്ലൂരിൽ നടത്തിവരിക ആണെന്നാണ് പ്രഥമിക അന്വേഷണത്തിൽ ബോധ്യമായത്, കൂടുതൽ പ്രതികൾക്കായുള്ള അന്വേഷണം തുടരുന്നു. 2 ഗ്രാം കയ്യിൽ വച്ചാൽ പോലും 10 വർഷം തടവും 1 lakhs വരെ പിഴയും കിട്ടുന്നതാണ്.പ്രിവന്റിവ് ഓഫീസർ പി.ആർ. ജിനോഷ്, സി.ഇ.ഒ മാരായ വിപിൻ കുമാർ, ടി.ജെ. പ്രിൻസ്, ഷിംജിത് എന്നി വരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.