ബത്തേരി :സാമൂഹ്യ വനവൽക്കരണ വിഭാഗം വയനാട് ,കൽപ്പറ്റ സാമൂഹ്യ വനവൽക്കരണം വിഭാഗം റെയിഞ്ച് വന്യജീവി വാരാഘോഷം-2024 സർപ്പ ആപ്പ് ബോധവൽക്കരണ ക്ലാസ്സും സ്നേക്ക് റെസ്ക്യൂവർ മാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം സുൽത്താൻ ബത്തേരി ഗജ I B യിൽ വെച്ച് സംഘടിപ്പിച്ചു .ചടങ്ങിൽ ആർ .കീർത്തി ഐ. എഫ് .എസ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഉത്തരമേഖല അധ്യക്ഷത വഹിച്ചു .
ഉദ്ഘാടനം സി .അസൈനാർ പ്രസിഡൻറ് സുൽത്താൻബത്തേരി ബ്ലോക്ക് പഞ്ചായത്ത് നിർവഹിച്ചു .സ്വാഗതം എം .ടി . ഹരിലാൽ അസിസ്റ്റൻറ് വനം കൺസർവേറ്റർ സാമൂഹ്യ വനവൽക്കരണ വിഭാഗം വയനാട്, ആശംസകൾ വരുൺഡാലിയ ഐ. എഫ് .എസ് .വൈൽഡ് ലൈഫ് വാർഡൻ വയനാട് വന്യജീവി സങ്കേതം ,പ്രജിത രവി കൗൺസിലർ സുൽത്താൻബത്തേരി നഗരസഭ , പി.സുനിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ സാമൂഹ്യ വനവൽക്കരണ വിഭാഗം മാനന്തവാടി എന്നിവർ അർപ്പിച്ചു. ഓ .വിഷ്ണു കൺസർവേഷൻ ബയോളജിസ്റ്റ് വയനാട് വന്യജീവി സങ്കേതം സർപ്പ ആപ്പ് സംബന്ധിച്ച് പരിചയപ്പെടുത്തി . രഞ്ജിത് കുമാർ .എസ് . റേഞ്ച് ഫോറസ്റ്റ് ഓഫീസർ സാമൂഹ്യ വനവൽക്കരണ വിഭാഗം കൽപ്പറ്റ റെയിഞ്ച് നന്ദി രേഖപ്പെടുത്തി. ഉദ്യോഗസ്ഥരും പൊതുജനങ്ങളും പരിശീലനം സിദ്ധിച്ച റെസ്ക്യൂമാരും പങ്കെടുത്തു