രൂപീകരിക്കുന്നത് രാഷ്ട്രീയ പാർട്ടിയല്ല, സാമൂഹ്യ കൂട്ടായ്മ: വ്യക്തമാക്കി അൻവർ, യോഗത്തിൽ ഒരുലക്ഷം പേർ പങ്കെടുത്തേക്കും

സി പി എം ബന്ധം അവസാനിപ്പിച്ച് താൻ രൂപീകരിക്കുന്ന ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) എന്ന സംഘടന രാഷ്ട്രീയ പാർട്ടിയല്ലെന്നും നിലവിൽ സാമൂഹ്യ കൂട്ടായ്മയാണെന്നും വ്യക്തമാക്കി പി.വി അൻവർ. മഞ്ചേരിയിൽ ഇന്ന് നടക്കുന്ന യോഗത്തിൽ സാധാരണക്കാരായ മനുഷ്യരുണ്ടാകും. തന്നെ സംബന്ധിച്ച് സാധാരണക്കാരായ മനുഷ്യരാണ് പ്രബല നേതാക്കളെന്നും അദ്ദേഹം പറഞ്ഞു.

 

തദ്ദേശ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലടക്കം മത്സരിക്കുമെന്നും എന്നാൽ സംഘടനയുടെ ഇപ്പോഴത്തെ പേരിലാകുമോ അതെന്ന് പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘നിലവിലിത് സാമൂഹ്യ കൂട്ടായ്മയാണ്. സംസ്ഥാനത്തെ മൊത്തം വിഷയങ്ങൾ ഉയർത്തിക്കാട്ടി മുന്നോട്ട് പോകും. എംഎൽഎ സ്ഥാനം രാജിവയ്ക്കുന്ന കാര്യം ആ സമയത്ത് ആലോചിക്കാം. കേരളത്തിലെ ജനങ്ങളുടെ ജനാധിപത്യപരമായ മുന്നേ​റ്റമായത് കൊണ്ടാണ് പേര് നിശ്ചയിച്ചത്. പകൽ സൂര്യവെളിച്ചമുണ്ട്. എന്നാൽ രാത്രി ടോർച്ച് വെളിച്ചം വേണം. അതുകൊണ്ടാണ് ടോർച്ച് സംഘടനയുടെ പേരിന് ഒപ്പം വച്ചത്. അർജുനും മനാഫും മതേതരത്വത്തിന്റെ പ്രതീകമാണ്. എനിക്ക് മേലെ വർഗീയതയുടെ ചാപ്പ കുത്തിയിരിക്കുകയാണ്. അതുകൊണ്ടാണ് മനാഫിന്റെയും അർജുന്റെയും ചിത്രം ബോർഡുകളിൽ വച്ചത്. സ്വന്തം നാടായത് കൊണ്ടാണ് മഞ്ചേരിയിൽ പ്രഖ്യാപനം നടത്താൻ തീരുമാനിച്ചത് . വീരചരിത്രം ഉറങ്ങുന്ന മണ്ണാണ് ഇവിടം’ അൻവർ പറഞ്ഞു.ഇന്നുനടക്കുന്ന അൻവറിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിനായി വലിയ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *