പച്ചമുളകും പയറും നന്നായി വളരാന്‍ ചാണകവും ചീമക്കൊന്നയിലയും

പച്ചമുളകും പയറും അടുക്കളത്തോട്ടത്തില്‍ സ്ഥിരമായി കൃഷി ചെയ്യുന്ന പ്രധാന ഇനങ്ങളാണ്. ചാണകവും ചീമക്കൊന്നയിലയും ജൈവകൃഷിയില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഇനങ്ങളാണ്. പയര്‍, പച്ചമുളക് തുടങ്ങിയ എല്ലാ ഇനങ്ങളും നന്നായി വളരാനും കീടങ്ങളുടെ ശല്യമൊഴിവാക്കാനും ഇവ രണ്ടുമുപയോഗിക്കാം.

 

1. ചീമക്കൊന്ന ഇലയും ചാണകക്കുഴമ്പും: വേഗത്തില്‍ അഴുകുന്നതാണു ചീമകൊന്നയില. ഇത് തടത്തില്‍ വിതറി അതിനു മുകളില്‍ പച്ചച്ചാണക കുഴമ്പ് അല്‍പ്പം അങ്ങിങ്ങായി തളിക്കണം. ശേഷം അല്‍പ്പം മേല്‍മണ്ണ് വിതറണം. ഇവ രണ്ടും കൂടി ഏതാനും ദിവസങ്ങള്‍ കൊണ്ട് തന്നെ ചീഞ്ഞ് പച്ചക്കറി വിളകള്‍ക്ക് നല്ല വളമാകും. ചീമക്കൊന്ന ഇല മണ്ണിലെ രോഗ കീടനിയന്ത്രണത്തിനും നല്ലതാണ്. വള പ്രയോഗം നടത്തുമ്പോള്‍ ചെടിയുടെ മുരടില്‍നിന്ന് അല്‍പ്പം മാറ്റി ചുറ്റുമാണിതു ചെയ്യേണ്ടത്. വേനല്‍ക്കാലത്ത് ഇത്തരം വളപ്രയോഗം നടത്തുമ്പോള്‍ രണ്ട് നേരവും ചെടിക്ക് നനവു നല്‍കണം. ഗ്രോബാഗില്‍ നട്ട പച്ചക്കറികള്‍ക്കും ഇങ്ങനെ ചെയ്യാം.

 

2. ഗോമൂത്രവും ചാണകത്തെളിയും: പശുവിന്റെ ചാണകം വെള്ളത്തില്‍ കലക്കി അരിച്ച് അല്‍പ്പം ഗോമൂത്രവും ചേര്‍ത്ത് പയറിലും പച്ചമുളക് തുടങ്ങിയ വിളകളില്‍ കീട നീയന്ത്രണത്തിനായി തളിക്കാം. ആഴ്ചയില്‍ ഒരു തവണയിതു പ്രയോഗിക്കാം. മുരടിപ്പു മാറി ചെടി നന്നായി വളരും. നല്ല കായ്ഫലവും ലഭിക്കും.

 

3. റബര്‍ ഷീറ്റ് കഴുകിയ വെള്ളം: അടുക്കളത്തോട്ടത്തില്‍ കീടനാശിനിയായി ഉപയോഗിക്കാം. മുളകിന്റെ കുരുടിപ്പ് മാറ്റുവാന്‍ ഈ വെള്ളം തളിച്ചാല്‍ മതി.

 

4. പുകയില കഷായം: പയറിലെ ചാഴിയെ തുരത്താന്‍ പുകയിലകഷായം നല്ലതാണ്. കൂടാതെ ഇല ചുരുട്ടിപ്പുഴു, വെള്ളീച്ച, ഇലപ്പേന്‍, മുഞ്ഞ തുടങ്ങിയവയ്ക്ക് എതിരെയും പുകയില കഷായം ഗുണം ചെയ്യും.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *