ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. ഓങ്ങല്ലൂർ പാറപ്പുറം വരമംഗലത്ത് വീട്ടിൽ ഉള്ള മുഹമ്മദ് ഫർഹാൻ (17) ആണ് മരിച്ചത്. ദേശമംഗലം വറവട്ടൂർ ചെങ്ങനാകുന്നു തടയണക്ക് സമീപം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. സുഹൃത്തുക്കളായ നാലുപേർക്കൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ ഫർഹാനെ കാണാതാവുകയായിരുന്നു.
ഉടൻതന്നെ കൂട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നി ശമന സേന അംഗങ്ങളും നാട്ടുകാരും സ്ഥലത്തെത്തി തിരിച്ചിൽ ആരംഭിച്ചു. അഗ്നിശമന സേന അംഗങ്ങൾ നടത്തിയ തിരച്ചിലിലാണ് ഫർഹാനെ കണ്ടെത്തിയത്. ഉടൻ തന്നെ ഫർഹാനെ പട്ടാമ്പി സേവന ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.