മുണ്ടക്കൈ ദുരന്തം: ടെലിവിഷൻ വിതരണം നടത്തി

മേപ്പാടി: ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ ഇനിഷിയേറ്റീവും പുൽപ്പള്ളി സി.കെ രാഘവൻ മെമ്മോറിയൽ ബി.എഡ് കോളേജ് എൻ. എസ്.എസ് യൂണിറ്റും ചേർന്ന് മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ താത്കാലിക പുനരധിവാസ വീടുകളിൽ ആവശ്യമായ ടെലിവിഷൻ വിതരണം ചെയ്തു. ന്യൂസ് മലയാളം ചാനൽ ശ്രദ്ധയിൽപ്പെടുത്തിയ ടെലിവിഷൻ ആവശ്യമുണ്ടെന്ന് അറിയിച്ച കുടുംബങ്ങൾക്ക് ഒന്നാം ഘട്ടത്തിൽ വിതരണം ചെയ്തു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ജുനൈദ് കൈപ്പണി വിതരണോദ്ഘാടനം നിർവഹിച്ചു. കോളേജ് മാനേജർ കെ. ആർ ജയറാം, എൻ എസ്. എസ് കോർഡിനേറ്റർ സോളി കെ ജോർജ്, ഹൃതിക കെ, മാളവിക വി. എസ്, ഇൻട്രാജ് എം, ജൂലിയസ് ജോണി, ശ്വേത എസ് കൃഷ്ണ, സസ്ന എസ് സുമി തുടങ്ങിയവർ സംബന്ധിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *