അബുദാബിയിൽ നഴ്സ്

അബുദാബിയിൽ മെയിൽ നഴ്സു‌മാരുടെ 10 ഒഴിവുകളിലേക്കും (ഓൺഷോർ, ഓഫ്ഷോർ പ്രോജക്ടുകൾക്കായി) വനിതാ നഴ്സു‌മാരുടെ രണ്ട് ഒഴിവിലേക്കും (ഹോംകെയർ) നോർക്ക -റൂട്ട്സ് റിക്രൂട്ട്മെന്റ് നടത്തുന്നു. നഴ്സ‌ിങ് ബിരുദവും സാധുവായ നഴ്സിങ് ലൈസൻസും ഉള്ളവരാകണം. HAAD/ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് അബുദാബി (DOH) പരീക്ഷ വിജയിച്ചവരുമാകണം അപേക്ഷകർ.

 

പ്രഥമശുശ്രൂഷ, അടിയന്തര സേവനങ്ങൾ അല്ലെങ്കിൽ ആംബുലൻസ് പ്രവർത്തനങ്ങളിൽ കുറഞ്ഞ് 12 വർഷത്തെ അനുഭവപരിചയവും ആവശ്യമാണ്.പ്രായപരിധി 35 വയസ്സ്. 4,500-5,500 Dhs. വരെ  ശമ്പളവും സൗജന്യ ഭക്ഷണവും താമസവും ലഭിക്കും. വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്പോർട്ട് എന്നിവയുടെ പകർപ്പുകൾ സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയിൽ ഐ.ഡി. യിലേക്ക് ഒക്ടോബർ ഒമ്പതിനകം അപേക്ഷ നൽകണം.

 

കൂടുതൽ വിവരങ്ങൾക്ക് 0471 2770536, 539, 540, 577 എന്നീ നമ്പ റുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളിൽ) 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽനിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്സ്‌ഡ് കോൾ സർവീസ്) ബന്ധപ്പെടാം.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *