യു.എ.ഇ.യിലെ പ്രമുഖകമ്പനിയിലേക്ക് ടെക്ന‌ീഷ്യന്മാരെ റിക്രൂട്ട് ചെയ്യുന്നു ;50 ഒഴിവ്

ഒഡെപെക് വഴി യു.എ.ഇ.യിലെ പ്രമുഖകമ്പനിയിലേക്ക് ടെക്ന‌ീഷ്യന്മാരെ റിക്രൂട്ട് ചെയ്യുന്നു. HVAC ടെക്ന‌ീഷ്യൻ, ഇലക്ട്രിക്കൽ ടെക്നീഷ്യൻ, ഇലക്ട്രിക്കൽ കൺട്രോൾ ടെക്നീഷ്യൻ, അസിസ്റ്റൻ്റ് എ.സി. ടെക്നീഷ്യൻ, അസിസ്റ്റന്റ്റ് ഇലക്ട്രിക്കൽ ടെക്നീഷ്യൻ തസ്തികകളിലായി 50 ഒഴിവാണുള്ളത്. വാക്ക്-ഇൻ ഇൻറർവ്യൂവഴിയാണ് തിരഞ്ഞെടുപ്പ്.ഡിപ്ലോമയും ചുരുങ്ങിയത് 2-5 വർഷത്തെ പ്രവൃത്തിപരിചയ വുമുള്ളവർക്ക് അപേക്ഷിക്കാം.

അസിസ്റ്റന്റ്റ് തസ്തികയിലേക്ക് 25 വയസ്സും മറ്റുള്ള തസ്തികകളിലേക്ക് 35 വയസ്സുമാണ് ഉയർന്ന പ്രായം.ശമ്പളത്തിനുപുറമേ താമസ സൗകര്യം, വിസ, എയർ ടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യമായിരിക്കും. കരാർ രണ്ടുവർഷം. പ്രൊബേഷൻ മൂന്നുമാസം.

 

വാക്ക്-ഇൻ ഇന്റർവ്യൂ ഒക്ടോബർ ഒൻപതിന് നടത്തും. ബയോഡേറ്റ, പാസ്പോർട്ട്, വിദ്യാഭ്യാസയോഗ്യതയുടെയും പ്രവൃത്തിപരിചയത്തിൻ്റെയും സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം രാവിലെ ഒൻപതു മണിക്കു മുൻപായി ‘ODEPC Training centre, Floor 4, Tower 1, Inkel Business Park (Near TELK), Angamaly’ എന്ന വിലാസത്തിൽ നേരിട്ടെത്തണം.

 

വിശദവിവരങ്ങൾക്ക് www.odepc. kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471- 2329440/41/42/43/45, Mob:7736496574.

 


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *