ഒന്നു മുതല്‍ നാല് വയസ് വരെയുള്ള കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് ബല്‍റ്റ് നിര്‍ബന്ധമാക്കും. നാല് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ഇരുചക്ര വാഹനത്തില്‍ ഹെല്‍മറ്റും നിര്‍ബന്ധം.
നാല് വയസു മുതല്‍ 14 വയസുവരെ 135 സെന്റീമീറ്റര്‍ ഉയരത്തില്‍ താഴെയുള്ള കുട്ടികള്‍ക്ക് ചൈല്‍ഡ് ബൂസ്റ്റര്‍ കുഷ്യനില്‍ സുരക്ഷാ ബെല്‍റ്റ് ഘടിപ്പിച്ച് ഇരിക്കണമെന്ന നിബന്ധനയും മോട്ടോര്‍ വാഹന വകുപ്പ് കൊണ്ടുവരാന്‍ തീരുമാനിച്ചു. ഇതിന്റെ പശ്ചാതലത്തില്‍ ആദ്യഘട്ടമായി ഈ മാസം സമൂഹ മാധ്യമത്തിലൂടെ ബോധവത്കരണം സംഘടിപ്പിക്കും. നിയമലംഘനം നടത്തുന്നവര്‍ക്ക് താക്കീത് നല്‍കാനാണ് പിന്നീടുള്ള നടപടി. ശേഷം ഡിസംബര്‍ മുതല്‍ പിഴ ഈടാക്കാനും തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട ശിപാര്‍ശ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സര്‍ക്കാറിന് സമര്‍പ്പിച്ചു