കോട്ടയം: സംസ്ഥാനത്ത് റബര്‍ വിലയിൽ വൻ ഇടിവ്. 250 രൂപയ്ക്ക് മുകളിലേക്ക് ഉയർന്ന വില താഴേക്ക് പതിച്ചു. ഇപ്പോൾ 212 രൂപയാണ്. അന്തർദേശീയ വിപണിയിൽ റബർ വില കുതിച്ചുയരുമ്പോഴും, ആഭ്യന്തര വിപണിയിൽ വിലയിടിവിന് കാരണം ടയർ കമ്പനികളുടെ ഇടപെടലാണെന്ന് കർഷക സംഘടനകൾ ആരോപിച്ചു. റബർ കർഷകരുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായാണ് നിലവിലെ പ്രതിസന്ധി. നേരത്തെ വില ഉയർന്നതോടെ വീണ്ടും ടാപ്പിങ് തുടങ്ങിയ ചെറുകിട കർഷകർ അടക്കം വിലയിയിടിവ് മൂലം നകഷ്ടത്തിലാണ്. കച്ചവടക്കാരും റബര്‍ ശേഖരിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി.