കോഴിക്കോട് : ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. അമ്മയും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെ മുക്കം-തിരുവമ്പാടി പാതയില്‍ അഗസ്ത്യന് മുഴി പാലത്തിന് സമീപം തൊണ്ടിമ്മല്‍ റോഡിലാണ് സംഭവം.മുക്കം പാറത്തോട് സ്വദേശിനി അര്‍ച്ചന മേരി ജോണും ഒന്‍പത് വയസുകാരന് മകനുമാണ് അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.
മകനെ സ്കൂളില്‍ എത്തിക്കാന്‍ പോകുബോഴായിരുന്നു സംഭവം. ഓടിക്കൊണ്ടിരിക്കെ കാറിന്റെ മുന്‍ഭാഗത്ത് നിന്ന് പുക ഉയരുകയായിരുന്നു. ഉടന്‍ തന്നെ മകനുമായി അര്‍ച്ചന പുറത്തിറങ്ങിയതോടെ വലിയ അപകടം ഒഴിവായി. സംഭവമറിഞ്ഞ് മുക്കം അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു. വാഹനത്തിന്റെ മുന്‍ഭാഗം കത്തിനശിച്ചു. അപകടത്തെ തുടര്‍ന്ന് പാതയില്‍ പതിനഞ്ച് മിനിറ്റോളം ഗതാഗതം തടസ്സപ്പെട്ടു