മേപ്പാടി: അപകടങ്ങൾ മൂലം കിടപ്പിലായവർക്ക് പ്രത്യേക മെഡിക്കൽ ക്യാമ്പുമായി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷൻ വിഭാഗം. ആശുപത്രിയിൽ 2024 നവംബർ 7 വരെ നീണ്ടുനിൽക്കുന്ന പ്രത്യേക ക്യാമ്പിന് ഫിസിക്കൽ മെഡിസിൻ വിഭാഗം മേധാവി ഡോ.ബബീഷ് ചാക്കോ, കൺസൾട്ടന്റ് ഡോ.രജ്ന രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകും.
പക്ഷാഘാതം മൂലമോ , നട്ടെല്ലിന് ക്ഷതമേറ്റോ , അപകടങ്ങൾ മൂലമോ , മസ്തിഷ്ക ക്ഷതമേറ്റോ കിടപ്പിലായവർ, അംഗവൈകല്യമുള്ളവർ , തുടർച്ചയായി ശരീര വേദനയുള്ളവർ, സെറിബ്രൽ പാൾസി, ഡയബറ്റിക് ഫൂട്ട് എന്നിവ ബാധിച്ചവർ തുടങ്ങിയവർക്കെല്ലാം ഈക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഡോക്ടറുടെ സൗജന്യ പരിശോധന, ഒ പി സേവനങ്ങളിൽ 50% ഇളവോടുകൂടി സ്കാനിങ്, എക്സ്-റേ, ലബോറട്ടറി പരിശോധനകൾ എന്നിവയും കിടത്തി ചികിത്സയിൽ ദിവസേന നൽകി വരുന്ന പാക്കേജുകളിൽ വാർഡുകളിൽ 40% വും റൂമുകളിൽ 25% ഇളവും ലഭ്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 8589000456 എന്ന നമ്പറിലോ 8111881051 എന്ന നമ്പറിലോ വിളിക്കുക.