തിരുവനന്തപുരം: റംബൂട്ടാൻ (rambutan) തൊണ്ടയിൽ കുടുങ്ങി 5 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം സംഭവിച്ചു. വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെ കല്ലമ്പലത്ത് ആണ് ഈ ദാരുണ സംഭവം ഉണ്ടായത്.
കരവാരം തോട്ടയ്ക്കാടു മംഗ്ലാവിൽ വീട്ടിൽ അനേഷ് സുധാകരന്റെ മകൻ ആദവാണ് മരിച്ചത്. വീട്ടിൽ പൂജവയ്ക്കുന്നതിനായി വച്ചിരുന്ന പഴങ്ങളിൽ നിന്നും വല്യച്ഛന്റെ കുട്ടികൾ റംബൂട്ടന്റെ തൊലികളഞ്ഞ് കുഞ്ഞിന് കഴിക്കാനായി വായിൽ വച്ചു കൊടുക്കുകയായിരുന്നു. കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അമ്മ റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി അസ്വസ്ഥത പ്രകടിപ്പിക്കുന്ന കുഞ്ഞിനെയാണ് കണ്ടത്. ഉടൻ തന്നെ മാതാവും ബന്ധുക്കളും ചേർന്ന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
ഡോക്ടർ പരിശോധിച്ച് തൊണ്ടയിൽ കുടുങ്ങിയ റംബൂട്ടാൻ പുറത്തെടുത്തു. കുട്ടിക്ക് ശ്വാസം എടുക്കാൻ കഴിയാതെ വന്നതോടെ കൃത്രിമ ശ്വാസം നൽകി ആംബുലൻസിൽ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ എത്തിച്ച് ഐസിയുവിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ സാധ്യമായതെല്ലാം ചെയ്തെങ്കിലും വെള്ളിയാഴ്ച വെളിപ്പിന് മരണം സംഭവിക്കുകയായിരുന്നു. കല്ലമ്പലം പോലീസ് കേസെടുത്ത് അന്വേഷണം തുട
ങ്ങി.