കിക്മ‌ എം.ബി.എ സീറ്റ് ഒഴിവ്

വയനാട്: സഹകരണ വകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയൻ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്മെന്റ്റിൽ (കിക്‌മ ) എം.ബി.എ. (ഫുൾടൈം)2024-26 ബാച്ചിലേയ്ക്ക് ഒഴിവുള്ള ഏതാനും സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ ഒക്ടോബർ 16-ന് (ബുധനാഴ്ച) രാവിലെ 10 മുതൽ 12.30 വരെ കരണിയിലെ സഹകരണ പരിശീലന കേന്ദ്രത്തിൽ വച്ച് നടത്തുന്നതാണ്.

കേരള സർവ്വകലാ ശാലയുടെയും എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്സിൽ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സസ്,ലോജിസ്റ്റിക്സ്, ബിസിനസ് അനലിറ്റിക്‌സ് എന്നിവയിൽ സ്പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും, ഫിഷറീസ് സ്കോളർഷിപ്പിന് അർഹതയുളള വിദ്യാർത്ഥികൾക്കും പ്രത്യേക സീറ്റ് സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. എസ്.സി. വിദ്യാർത്ഥികൾക്ക് സർക്കാർ യൂണിവേഴ്സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭ്യമാണ്.50% മാർക്കിൽ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത, KMAT/CMAT/CAT പ്രവേശന പരീക്ഷയിൽ യോഗ്യത ലഭിക്കാത്തവർക്കും ഈ സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം.

 

കൂടുതൽ വിവരങ്ങൾക്ക് 9446835303, 8547618290 എന്നീനമ്പരുകളിലും,www.kicma.ac.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *