മേപ്പാടി: ഉരുൾപൊട്ടൽ ദുരന്തഭൂമി കാണാൻ സഞ്ചാരികളുടെ പ്രവാഹം. നൂറുകണക്കിന് ആളുകളുടെ ജീവൻ പൊലിഞ്ഞ ഭൂമി ടൂറിസം കേന്ദ്രമാക്കി മാറ്റാൻ അനുവദിക്കില്ലെന്ന് പ്രദേശവാസികൾ. കലക്ടറേറ്റിൽ നിന്ന് ഉൾപ്പെടെ പ്രത്യേക പാസ് തരപ്പെടുത്തിയെത്തിയ വിനോദസഞ്ചാരികളെ നാട്ടുകാർ തടഞ്ഞ് തിരിച്ചയച്ചു. പ്രിയപ്പെട്ടവരുടെ ജീവൻ പൊലിഞ്ഞ സ്ഥലത്തേക്ക് സെൽഫിയെടുക്കാനായി ആരും വരേണ്ടന്ന് നാട്ടുകാർ.
ചൂരൽമലയിൽ വിനോദ സഞ്ചാരികളെ തടഞ്ഞു നാട്ടുകാർ
