കൽപ്പറ്റ: വിവിധ ഗതാഗത നിയമലംഘനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പും കേരളപോലീസും ഇ ചെല്ലാൻ മുഖേന നൽകിയിട്ടുള്ള പിഴ യഥാസമയം അടക്കാത്ത വർക്കായി മെഗാ അദാലത്ത് നടത്തും. നിലവിൽ കോടതിയിലുള്ള എല്ലാ ചെല്ലാനുകളും മെഗാ അദാലത്തിൽ പിഴയൊടുക്കി തുടർനടപടികളിൽ നിന്ന് ഒഴിവാക്കാം.
▪️ ഒക്ടോബർ 15 ന് വൈത്തിരി താലൂക്കിലെ അദാലത്ത് കൈനാട്ടി എൻഫോഴ് സസ്മെൻറ് ആർ ടി ഒ ഓഫീസിൽ നടക്കും.
▪️ ഒക്ടോബർ 18 ന് മാനന്തവാടി താലൂക്ക് പരിധിയിലുള്ളവർക്കായി മാനന്തവാടി ആർ ടി ഒ ഓഫീസിലും
▪️ ഒക്ടോബർ 23 ന് ബത്തേരി സബ് ആർ ടി ഒ ഓഫീസിലും നടക്കും. രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ഓഫീസിലെ പ്രത്യേക കൗണ്ടറിൽ എത്തി പൊതുജനങ്ങൾക്ക് പിഴ ഒടുക്കി തുടർ നടപടികളിൽ നിന്ന് ഒഴിവാകാം.
വിശദവിവരങ്ങൾക്ക്
ഫോൺ നമ്പർ : എം വി ഡി 91 88 96 31 12
9562048038 എന്ന നമ്പറുമായി ബന്ധപ്പെടാവുന്നതാണ്