പുൽപ്പള്ളി :ഇതുവരെ 110 രൂപയായിരുന്നു മുതിർന്നവർക്ക് ടിക്കറ്റ് ചാർജ് ഈടാക്കിയിരുന്നത്.’ – നാളെ മുതൽ മുതിർന്നവർക്ക് ടിക്കറ്റ് ചാർജ് 220 രൂപയായി ഉയർത്തിയിരിക്കുകയാണ്. രാവിലെ 9 .30 മുതൽ വൈകുന്നേരം 3. 30 വരെയാണ് പ്രവേശന സമയം -ഒരു ദിവസം 400 പേർക്കാണ് പ്രവേശനം. 8 മാസം മുമ്പ് ദ്വീപ് അടക്കുമ്പോൾ 1100 ലേറെ ആളുകളെ പ്രവേശിപ്പിച്ചിരുന്നു. പാക്കം വഴി എത്തുന്നവർക്ക് വനം വകുപ്പിൻ്റെ കൌണ്ടറിൽ നിന്നും നേരിട്ട് പാസ്സ് വാങ്ങാവുന്നതാണ്.
ഓണ്‍ലൈന്‍ പാസ് നവംബർ ഒന്നുമുതൽ ലഭ്യമാക്കാനാണ് ശ്രമം. ആളുകളുടെ എണ്ണം കുറച്ചത് വരുമാനത്തെ ബാധിക്കുമെന്ന് ആശങ്ക ഉയർത്തിയിട്ടുണ്ട്.കഴിഞ്ഞ എട്ടുമാസമായി കുറുവാ ദ്വീപ്അടഞ്ഞു കിടക്കുകയായിരുന്നു. ഇവിടത്തെ ജീവനക്കാരനായിരുന്ന വെള്ളച്ചാലിൽ പോള്‍ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് കോടതി നിർദ്ദേശപ്രകാരം കുറുവാ ദ്വീപും വയനാട്ടിലെപതിനൊന്നോളം ഇക്കോ ടൂറിസം കേന്ദ്രങ്ങളും അടച്ചിട്ടു. തുടർന്ന് മാസങ്ങളോളം ടൂറിസം എംപ്ലോയീസ് യൂണിയൻ (സിഐടിയു )വയനാട് ടൂറിസം അസോസിയേഷൻ, ചെറുകിട കച്ചവടക്കാർ തുടങ്ങിയവരുടെ അപേക്ഷകളിലും സർക്കാരിന്‍റെ സമയോചിതമായ ഇടപെടലും മൂലമാണ് കോടതി കുറുവാ ദ്വീപ് തുറക്കുവാൻ അനുമതി നൽകിയത്