ഇന്ന് ലോക വിദ്യാര്‍ഥി ദിനം. വിദ്യാഥികള്‍ക്ക് ഏറെ പ്രിയപ്പെട്ട അധ്യാപകനും ശാസ്ത്രജഞനും ഇന്ത്യയുടെ പതിനൊന്നാം രാഷ്ട്രപതിയുമായ ഡോ.എ.പി.ജെ അബ്ദുള്‍ കലാമിന്റെ ജന്മദിനമാണ് ലോക വിദ്യാര്‍ഥി ദിനമായി ആചരിക്കുന്നത്.
2010 മുതലാണ് ഐക്യരാഷ്ട്രസഭ ഒക്ടോബര്‍ 15 ലോക വിദ്യാര്‍ഥി ദിനമായി ആചരിക്കാൻ തുടങ്ങിയത്. ഐക്യരാഷ്ട്രസഭ ഒക്ടോബര്‍ 15 ലോക വിദ്യാര്‍ഥി ദിനമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2010 മുതല്‍ ഈ ദിനം വിദ്യാര്‍ഥി ദിനമായി ആചരിക്കാന്‍ തുടങ്ങി. 1931 ഒക്ടോബര്‍ 15 നു ജനിച്ച കലാം , നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ജീവിതവിജയം നേടാൻ പ്രചോദനമായിരുന്നു. രാഷ്ട്രപതിയുടെ കാലാവധി അവസാനിച്ചതിനുശേഷം, ഷില്ലോങ്ങിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം), ഐ.ഐ.എം ഇൻഡോര്‍, ഐ.ഐ.എം അഹമ്മദാബാദ് എന്നിവിടങ്ങളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിരുന്നു അദ്ദേഹം.
2015 ജൂലൈ 27ന് വിടപറയുമ്പോള്‍ ഇഷ്ടപ്പെട്ടിരുന്ന തൊഴിലായ അധ്യാപന വൃത്തിയാണ് അദ്ദേഹം ചെയ്തുകൊണ്ടിരുന്നത്. അധ്യാപനത്തിലൂടെ തന്നെ ലോകം ഓര്‍ക്കണമെന്നായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത്. ഇന്ത്യയിലും വിദേശത്തുമായി 48 സര്‍വകലാശാലകളില്‍ നിന്ന് ഓണററി ഡോക്ടറേറ്റുകള്‍ ലഭിച്ചിട്ടുള്ളയാളാണ് കലാം. സിവിലിയൻ പുരസ്‌കാരങ്ങളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. 1981ല്‍ പത്മഭൂഷണ്‍, 1990ല്‍ പത്മവിഭൂഷണ്‍, 1997ല്‍ ഭാരതരത്‌നയും അദ്ദേഹത്തെ തേടിയെത്തിട്ടുണ്ട്
.