പാല്‍വെളിച്ചം: കുറുവാ ദ്വീപിലെത്തുന്ന സഞ്ചാരികളുടെ എണ്ണം നിയന്ത്രിച്ചതിലും ടിക്കറ്റ് ചാര്‍ജ്ജ് ഇരട്ടിയായി വര്‍ദ്ധിപ്പിച്ചതിലും ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചു. ഡിവൈഎഫ്‌ഐ പയ്യംമ്പള്ളി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സമരത്തിന്റെ ഭാഗമായി കയ്യെഴുത്ത് പോസ്റ്റര്‍ പ്രചരണവും സമര പ്രഖ്യാപന കണ്‍വെന്‍ഷനും നടത്തി. പ്രതിഷേധ സമരം എന്‍ വി ലിജീഷ് ഉദ്ഘാടനം ചെയ്തു. എന്‍.വി ബിനീഷ് അധ്യക്ഷനായിരുന്നു. കെ.വി അനിജിത്ത്, പി.സി പ്രണവ് എന്നിവര്‍ സംസാരിച്ചു.