കല്‍പ്പറ്റ: ട്രേഡിംഗ് കമ്പനിയില്‍ ഓണ്‍ലൈന്‍ ജോലിനല്‍കാമെന്ന വ്യാജേനെ വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ട് ദുരുപയോഗം ചെയ്ത് പണമിടപാട് നടത്തുന്ന സംഘം വയനാട് ജില്ലയിലും വ്യാപകമാകുന്നതായി സൂചന. ജില്ലയിലെ ഒരു വിദ്യഭ്യാസ സ്ഥാപനത്തില്‍ മാത്രം പത്തോളം വിദ്യാര്‍ത്ഥികള്‍ ഇത്തരം ചതിക്കുഴിയില്‍ പെട്ടതായി സൂചനയുണ്ട് ഇതില്‍ ഒരു വിദ്യാര്‍ത്ഥിക്കെതിരെ ബംഗളൂർ പോലീസ് കേസെടുത്തിട്ടുമുണ്ട്.
ഇടനിലക്കാര്‍ വഴി കുട്ടികളെ കൊണ്ട് ബാങ്ക് അക്കൗണ്ട് എടുപ്പിച്ച ശേഷം എടിഎം കാര്‍ഡ് ഇടനിലക്കാര്‍ കൈവശം വെക്കും. തുടര്‍ന്ന് കള്ളപ്പണമുള്‍പ്പെടെയുള്ളവ രാജ്യത്തിനകത്തും പുറത്തും നിന്നും ഇത്തരം അക്കൗണ്ടില്‍ നിക്ഷേപിച്ച് നിയമപരമാക്കുന്ന തരത്തിലുള്ള ഇടപാടാണ് നടത്തുന്നത് രക്ഷിതാക്കള് ജാഗ്രത പാലിക്കണമെന്ന് പോലീസ്.