നെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: യു.ജി.സി നെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. യു.ജി.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.ntaonline.in, nta.ac.in എന്നിവയില്‍ ഫലം അറിയാനാകും.2024 ജൂണിൽ നടന്ന പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് ആഗസ്റ്റിലാണ് വീണ്ടും പരീക്ഷ നടന്നത്.

 

പരീക്ഷാഫലം അറിയാൻ ആപ്ലിക്കേഷൻ നമ്പർ, സെക്യൂരിറ്റി പിൻ, ജനനത്തീയതി എന്നിവ ആവശ്യമാണ്. ഒമ്പത് ലക്ഷത്തിലധികം പേരാണ് ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്.

 

 

റിസൾട്ട് ഡൗണ്‍ലോഡ് ചെയ്യാൻ

 

1: ugcnet.nta.ac.in എന്ന ഔദ്യോഗിക സൈറ്റ് സന്ദർശിക്കുക

 

2: ”UGC NET 2024 June Result” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

 

3: ആപ്ലിക്കേഷൻ നമ്പർ, സെക്യൂരിറ്റി പിൻ, ജനന തീയതി എന്നിവ നൽകുക

 

4: വിവരങ്ങൾ നൽകിയ ശേഷം സബ്മിറ്റ് ചെയ്യുക

 

5: സ്‌ക്രീനില്‍ തെളിഞ്ഞുവരുന്ന സ്‌കോര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുക

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *