കൽപ്പറ്റ: വയനാട് ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധികളിൽ താമസിച്ചു വരുന്ന 4 സ്ഥിരം കുറ്റവാളികളെയാണ് കാപ്പ ചുമത്തി നാട് കടത്തിയത്. വൈത്തിരി പൊഴുതന സ്വദേശികളായ മയിലും പാത്തി കരിയാട്ട് പുഴയിൽ ഇബ്രാഹിം (38), ആനോത്ത് തനിയാട്ടിൽ വീട്ടിൽ ടി.നിഷാം (32), പനമരം പാറക്കുനിപ്പോയിൽ വീട്ടിൽ കെ.പി. മനോജ് (40), മീനങ്ങാടി കൃഷ്ണഗിരി മയിലമ്പാടി പള്ളിക്കുളങ്ങര വീട്ടിൽ പി.എം. അഭിജിത്ത്(23)എന്നിവരെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം വകുപ്പ് 15 പ്രകാരം നാടുകടത്തിയത്. കാപ്പ നിയമം 15(i)(a) പ്രകാരം വയനാട് ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നും ആറു മാസത്തേക്കാണ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുള്ള ത്. ഉത്തരവ് ലംഘിച്ചാൽ മൂന്നു വർഷം വരെ തടവു ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. വയനാട് ജില്ലാ പോലീസ് മേധാവി സമർപ്പിച്ച ശുപാർശയിൽ കണ്ണൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ശ്രീ. രാജ്പാൽ മീണ ഐ.പി.എസിന്റെ ഉത്തരവ് പ്രകാരമാണ് നടപടി