തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ അതീവ സുരക്ഷാ മേഖലയിൽ മോഷണം. ശ്രീകോവിലിലെ അമൂല്യ പുരാവസ്‌തുക്കളുടെ പട്ടികയിൽ ഉൾപ്പെടുന്ന നിവേദ്യ ഉരുളി ഉൾപ്പെടെയാണ് സംഘം മോഷ്ട്ടിച്ചത്. സംഭവത്തിൽ ഹരിയാന സ്വദേശികളായ മൂന്ന് പേർ പിടിയിലായി.
ഗണേഷ് ത്സാ എന്ന പുരുഷനും രണ്ട് സ്ത്രീകളുമാണ് പിടിയിലായത്. മൂവരെയും ഫോർട്ട് പൊലീസ് ഹരിയാനയിലെത്തിയാണ് പിടികൂടിയത്. ഹരിയാനയിൽ വച്ചാണ് ഇവർ പിടിയിലായത്. ഉച്ചയോടെ പ്രതികളെ കേരളത്തിലേക്ക് എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സംഭവത്തിൽ സുരക്ഷാ വീഴ്‌ച ഉണ്ടായത് എങ്ങനെയാണെന്നും പരിശോധിക്കുന്നുണ്ട്. പോലീസിന്റെയും, കേന്ദ്ര സേനയുടെയും നേതൃത്വത്തിൽ അതീവ സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്ന ക്ഷേത്രത്തിൽ വച്ചാണ് മോഷണം നടന്നത്.
അതീവ സുരക്ഷാ മേഖലയാണ് പത്മനാഭസ്വാമി ക്ഷേത്രം ഉൾപ്പെടെ സ്ഥലം. ഇവിടെ കടന്നാണ് പ്രതികൾ മോഷണം നടത്തിയത് എന്നതാണ് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നത്. വ്യാഴാഴ്‌ചയാണ് സംഘം ക്ഷേത്രത്തിനുള്ളിൽ കടന്ന് നിവേദ്യ ഉരുളി മോഷ്‌ടിച്ചത്. തുടർന്ന് പ്രതികൾക്കായി വിപുലമായ അന്വേഷണമാണ് നടന്നിരുന്നത്.