ഒമാൻ: സൂറിൽ ബിസിനസ്സ് നടത്തുന്ന ഗുജറാത്ത് സ്വദേശികളായ രണ്ട് വൃദ്ധ ദമ്പതികൾ ആണ് മരണപ്പെട്ടത്. ഉറങ്ങിക്കിടക്കവേ ഇവരുടെ ദേഹത്തേക്ക് കെട്ടിടം തകർന്നുവീഴുകയായിരുന്നു. പുരുഷോത്തം നീര നന്ദു (88), ഭാര്യ പദ്‌മിനി പുരുഷോത്തം എന്നിവരാണ് മരണപ്പെട്ടത്. ഇവർ വർഷങ്ങളായി വസ്ത്രങ്ങളുടെയും പെർഫ്യൂമുകളുടെയും ബിസിനസ് ചെയ്‌തു വരികയായിരുന്നു.