ബേഗൂർ: ഒക്ടോബർ 16 മുതൽ 20 വരെ ഛത്തിസ്ഗഡ് റായിപ്പൂർ വെച്ച് നടന്ന ദേശീയ വനം കായിക മേളയിൽ കേരളത്തിന് വേണ്ടി മെൻ വെറ്ററൻ 200 മീറ്റർ ഓട്ടമത്സരത്തിൽ വെള്ളി മെഡൽ,100 മീറ്ററിൽ ബ്രോൺസ് മെഡൽ, 4 X 100 മീറ്റർ റിലേയിൽ സ്വർണ്ണമെഡൽ എന്നിവ കരസ്ഥമാക്കി ടി.ആർ സന്തോഷ് മികച്ച വിജയങ്ങൾ കരസ്ഥമാക്കി.നോർത്ത് വയനാട് ഡിവിഷൻ ബേഗൂർ റെയിഞ്ചിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസറായി സേവനം ചെയ്ത് വരികയാണ് സന്തോഷ്.