കൽപ്പറ്റ: ഇക്കൊ ടൂറിസം കേന്ദ്രങ്ങളിലെത്തുന്ന വിനോദസഞ്ചാരികളെ പിന്തിരിപ്പിക്കുന്ന രീതിയിൽ അമിത ചാർജ് നിശ്ചയിച്ച നടപടി പുന പരിശോധിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വയനാട് ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ചൂരൽമല ദുരന്തത്തിന് ശേഷം വയനാട്ടിലെ നിരവധി വിനോദ സഞ്ചാര മേഖലകളിൽ സന്ദർശകർ എത്തി തുടങ്ങി കൊണ്ടിരിക്കുമ്പോൾ യാതൊരു തത്വദീക്ഷയുമില്ലാതെ ഭീമമായി ചാർജ് വർധിപ്പിച്ച നടപടി നീതീകരിക്കാനാവില്ല. ചെമ്പ്ര പീക്ക്, കുറുവാ ദ്വീപ്, മുത്തങ്ങ, തോൽപ്പെട്ടി, സൂചിപ്പാറ മുനീശ്വരൻകുന്ന്, ബാണാസുര, മീൻമുട്ടി, തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ വിനോദസഞ്ചാരികൾക്ക് അമിത ബാധ്യതയാണ് ഉണ്ടാക്കിയിട്ടുള്ളത് ഇവ പുനപരിശോധിക്കണം ജില്ലാ പ്രസിഡൻ്റ് ജോജിൻ ടി ജോയി, ജനറൽ സെക്രട്ടരി കെ ഉസ്മാൻ, ട്രഷറർ നൗഷാദ് കരിമ്പനക്കൽ,ശ്രീജ ശിവദാസ്, കെ കുഞ്ഞിരായിൻ ഹാജി,കമ്പ അബ്ദുല്ല ഹാജി, വി ഡി ജോസഫ്, ഡോ. മാത്യു തോമസ്,സാബു അബ്രഹാം,സി രവീന്ദ്രൻ ,പി വി അജിത്ത് പി വി മഹേഷ് എം മുജീബ്, വി ഹരിദാസ്,അഷറഫ് കൊട്ടാരം,എ പി ശിവദാസ്,സി വി വർഗീസ്,പ്രിമേഷ് മീനങ്ങാടി,നിസാർ ദില്‍വേ,ടി സി വർഗീസ്,പിടി അഷറഫ് മേപ്പാടി,റഫീഖ് ട്രെൻ്റ് ജോയ് സെബാസ്റ്റ്യൻ,അസ്ലം ബാവ,താരിഖ് അൻവർ,എന്നിവർ പ്രസംഗിച്ചു