മലപ്പുറം: കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ ജ്വല്ലറി ജീവനക്കാരനിൽനിന്ന് ഒരു കോടിയോളം രൂപ വില വരുന്ന 1172 ഗ്രാം സ്വർണം കവർന്ന കേസിൽ 3 പേർ അറസ്റ്റിൽ. പള്ളുരുത്തി സ്വദേശികളായ നിസാർ, നൗഫൽ, കോഴിക്കോട് സ്വദേശിയായ ബാബു എന്നിവരെയാണ് തിരൂർ ഡിവൈഎസ്പി ഇ.ബാലകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കവർച്ച ചെയ്ത സ്വർണാഭരണങ്ങൾ പ്രതികളിൽ നിന്ന് കണ്ടെത്തി. ഒരു കോടി എട്ട് ലക്ഷം രൂപ വില വരുന്ന സ്വർണ്ണമാണ് മോഷണം പോയത്. തൃശൂർ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയിലെ ജീവനക്കാരൻ സ്വർണാഭരണത്തിൻ്റെ മോഡലുകൾ കാണിക്കാനായി തിരൂരിലേക്ക് വന്ന് തിരിച്ച് പോകും വഴിയാണ് മോഷണം നടന്നത്