കനത്ത മഴയില്‍ ബംഗളൂരുവില്‍ ബഹുനില കെട്ടിടം തകര്‍ന്നു; മൂന്നുപേര്‍ മരിച്ചു; 16 പേര്‍ കുടുങ്ങിക്കിടക്കുന്നു

ബംഗളൂരു: ബംഗളൂരുവില്‍ നിര്‍മാണത്തിലിരുന്ന ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ് മൂന്നുപേര്‍ മരിച്ചു. പതിനാറ് പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണു വിവരം. ബാബുസപല്യയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. കനത്തമഴയ്ക്കിടെയാണ് കെട്ടിടം തകര്‍ന്നത്.

 

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. കെട്ടിടം പൂര്‍ണമായി തകര്‍ന്നെന്നാണ് വിവരം. കോര്‍പ്പറേഷന്റെ അനുമതിയില്ലാതെ നിര്‍മിച്ച കെട്ടിടമാണ് തകര്‍ന്നുവീണത്.വിവരമറിഞ്ഞ് ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. സംഭവത്തിന് പിന്നാലെ കെട്ടിട ഉടമയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നഗരത്തിലെ ഗതാഗതകുരുക്കും കനത്തമഴയും രക്ഷാപ്രവര്‍ത്തനത്തിന് അല്‍പനേരം തടസമായതായാണ് റിപ്പോര്‍ട്ടുകള്‍.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *