കൽപ്പറ്റ: സത്യൻ മൊകേരി എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇന്ന് രാവിലെ 11.15 ഓടെ കലക്ട്രേറ്റിലെത്തി മൂന്ന് സെറ്റ് പത്രികകളാണ് സമർപ്പിച്ചത്. എൽ.ഡി.എഫ്.കൽപറ്റയിൽനടത്തിയ റോഡ് ഷോക്ക് ശേഷമാണ് വരണാധികാരിയായ കലക്ടർ ഡി.ആർ. മേഘ ശ്രീ മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
പി .സന്തോഷ് കുമാർ എം.പി.,എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ,എൻ.സി.പി. നേതാവ് സി.കെ. ശിവരാമൻ, ലോക്താന്ത്രിക് ജനതാദൾ നേതാവ് കെ.കെ.ഹംസ എന്നിവർ സ്ഥാനാർത്ഥിക്കൊപ്പം നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനുണ്ടായിരുന്നു. തികഞ്ഞ വിജയ പ്രതീക്ഷയിലാണ് താനെന്ന് പിന്നീട് സത്യൻ മൊകേരി മാധ്യമങ്ങളോട് പറഞ്ഞു.