ദാന ചുഴലിക്കാറ്റ് കര തൊട്ടു; ഒഡിഷയിൽ 16 ജില്ലകളിൽ മിന്നൽപ്രളയ മുന്നറിയിപ്പ്; കാറ്റും മഴയും ശക്തം

തീവ്രചുഴലിക്കാറ്റായി ദാന കരതൊട്ടു. വടക്കൻ ഒഡിഷ തീരം പിന്നിട്ടതായാണ് റിപ്പോർട്ട്. ഭദ്രക്ക് ഉൾപ്പെടെയുള്ള മേഖലകളിൽ കനത്ത മഴയും കാറ്റും തുടരുകയാണ്. പശ്ചിമ ബംഗാൾ ഒഡിഷ തീരങ്ങളിൽ ശക്തമായ കാറ്റ് വീശുന്നുണ്ട്. കാറ്റിൽ നിരവധി മരങ്ങൾ കടപുഴകിയിട്ടുണ്ട്. അതേ സമയം ഇതുവരെ ആളപായമൊന്നുമില്ലെന്നാണ് റിപ്പോർട്ട് പുറത്തുവരുന്നത്.

ഒഡിഷയിൽ 16 ജില്ലകളിൽ മിന്നൽപ്രളയ മുന്നറിയിപ്പുണ്ട്. സംസ്ഥാനത്തെ ഏത് സാഹചര്യവും നേരിടാൻ തയ്യാറാണെന്ന് ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി വ്യക്തമാക്കി. രാവിലെ പതിനൊന്നരയോടെ ദാന ചുഴലിക്കാറ്റിന്റെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുള്ളത്. 120 കിലോമീറ്റർ വേഗത കൈവരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇരു സംസ്ഥാനങ്ങളിലുമായി ആറുലക്ഷത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *