തിരുവനന്തപുരം :കനത്ത മഴയില്‍ കൂറ്റൻ മതിലിടിഞ്ഞ് വീടിന് മുൻപില് പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകളും രണ്ട് ബൈക്കും പൂർണ്ണമായും തകർന്നു.അരുവിക്കര പഞ്ചായത്തിലെ മൈലമൂട് വാർഡിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മുക്കാലോടെയാണ് സംഭവം. പത്മനാഭത്തില്‍ പി. പ്രതാപൻ നായരുടെ വീട്ടിലേക്കാണ് കൂറ്റൻ മതില് ഇടിഞ്ഞത് മതിലിൻ്റെ മറ്റുള്ള ഭാഗം ഏത് നിമിഷവും തകരാവുന്ന അവസ്ഥയിലാണ്. വീടും അപകട ഭീഷണിയിലാണ്.
കനത്ത മഴയില്‍ കൂറ്റൻ മതിലിടിഞ്ഞ് നാല് വാഹനങ്ങള്‍ തകര്‍ന്നു
