ഉപതെരഞ്ഞെടുപ്പ്:പോലീസ് നിരീക്ഷകന്‍ ജില്ലയിലെത്തി

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലീസ് നിരീക്ഷകന്‍ എം. അക്കനൂരു പ്രസാദ് പ്രളാദ് ജില്ലയിലെത്തി. മഹാരാഷ്ട്രയിലെ മുംബൈ പോലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പാളാണ്. 2011 ഐ.പി.എസ് ബാച്ച് ഉദ്യോഗസ്ഥനാണ്. കല്‍പ്പറ്റ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിലാണ് പോലീസ്നിരീക്ഷകന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. പോലീസ്നിരീക്ഷകനെ 04936 298140, 8281463058 നമ്പറിലോ polobserverwyd@gmail.com ലോ ബന്ധപ്പെടാവുന്നതാണ്. രാവിലെ 10 മുതല്‍ 11 വരെപോലിസ് നിരീക്ഷകന്‍ സന്ദര്‍ശകരെ കാണുന്നതാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *